ADVERTISEMENT

മോസ്‌കോ ∙ യുക്രെയ്‌നിൽ ആശങ്ക നിലനിൽക്കെ ഹൈപ്പർസോണിക്, ക്രൂസ്, ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി റഷ്യ. ആണവസേനയുടെ പരീക്ഷണം വിജയിച്ചതായി റഷ്യൻ ഭരണകൂടം രാജ്യാന്തര മാധ്യമങ്ങളെ അറിയിച്ചു. ‘എല്ലാ മിസൈലുകളും ലക്ഷ്യസ്‌ഥാനം കൈവരിച്ചു. 'ശത്രുവിനെതിരായ ആക്രമണം മികച്ചതാക്കുമെന്ന് ഉറപ്പ് വരുത്തുന്നതിന് ഇത് ഉപകരിക്കും’-റഷ്യൻ ജനറൽ സ്റ്റാഫ് തലവൻ വലേറി ജെറാസിനോവ് പറഞ്ഞു. റഷ്യൻ ആണവസേനയുടെ ആയുധങ്ങൾ ബെലാറൂസിലാണു പരീക്ഷിച്ചത്. അരലക്ഷത്തോളം വരുന്ന റഷ്യൻ സൈന്യം അവിടെ തുടർന്നേക്കാനാണു സാധ്യത.

ടി-യൂ 95 ബോംബറുകൾ, അന്തർവാഹിനികൾ എന്നിവയും പരീക്ഷണത്തിന് ഉപയോഗിച്ചെന്നാണു റിപ്പോർട്ട്. റഷ്യ സന്ദർശിച്ച ബലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുമായി മിസൈൽ പരീക്ഷണം വീക്ഷിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജെറാസിനോവ്. ‘സാങ്കേതികമായ നടപടി എന്ന നിലയ്ക്കാണ് തന്ത്രപരമായ ഡ്രില്ലുകൾ ഞങ്ങൾ നടത്തിവരുന്നത്. ഏതെങ്കിലും ഘട്ടത്തിൽ തിരിച്ചടി ആക്രമണം നടത്തേണ്ട പക്ഷം ഞങ്ങളെ പ്രാപ്തരാക്കാൻ ഇത്തരം നടപടികൾ ഉപകരിക്കും’-ജെറാസിനോവ് കൂട്ടിച്ചേർത്തു. 

യുക്രെയ്ൻ അതിർത്തിയിൽ നിന്ന് സൈനികരെ പിൻവലിച്ചു തുടങ്ങി എന്ന റഷ്യയുടെ അവകാശവാദം യുഎസും നാറ്റോയും നിരസിച്ചിരുന്നു. അതേസമയം യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പോളണ്ടിലെത്തി സ്ഥിതി വിലയിരുത്തി. യുക്രെയ്ൻ അതിർത്തിയിൽ റഷ്യ 1,90,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നു ഐക്യരാഷ്ട്രസംഘടന രക്ഷാസമിതി വിലയിരുത്തി. 

English Summary: Amid Ukraine Tensions, Russia Launches Ballistic Missiles In Exercises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com