ADVERTISEMENT

തിരുവനന്തപുരം∙ ഇന്‍ഷുറന്‍സ് തട്ടിപ്പു സംഘം അപകടത്തില്‍പെട്ടവരെയും കബളിപ്പിച്ചു ലക്ഷങ്ങള്‍ കൈക്കലാക്കി. കോടതി അനുവദിച്ച നഷ്ടപരിഹാരത്തില്‍ നാല്‍പ്പതിനായിരത്തിലേറെ രൂപ ഏജന്റ് തട്ടിയെടുത്തെന്ന് തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി മനോരമ ന്യൂസിനോടു വെളിപ്പെടുത്തി. 

തട്ടിപ്പ് തുടങ്ങിയത് 2014 മുതലെന്നും ക്രൈംബ്രാഞ്ചിന്റെ എഫ്ഐആര്‍. അതിനിടെ തിരുവനന്തപുരത്തിനു പുറമെ മറ്റു ജില്ലകളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. 9 വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ തിരുവനന്തപുരം കേന്ദ്രീകരിച്ച് ഇന്‍ഷുറന്‍സ് തട്ടിപ്പു സംഘം പിടിമുറുക്കിയെന്നാണു ക്രൈംബ്രാഞ്ചിന്റെ എഫ്ഐആര്‍ വ്യക്തമാക്കുന്നത്.

2014നും 2016നും ഇടയില്‍ തിരുവനന്തപുരം സിറ്റി ട്രാഫിക് സ്റ്റേഷനില്‍ അഞ്ച് വ്യാജ അപകട കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ഇതില്‍ നാലെണ്ണവും ഇല്ലാത്ത അപകടമാണു കേസായത്. ഒരെണ്ണം നിസാര പരുക്കു പറ്റിയതും. നിസാര പരുക്കിന്റെ പേരില്‍ ലക്ഷങ്ങളുടെ ഇന്‍ഷൂറന്‍സ് ലഭിച്ച ശാസ്തമംഗലം സ്വദേശി തട്ടിപ്പ് സംഘം തന്നെ സ്വാധീനിച്ച സാഹചര്യം വെളിപ്പെടുത്തി. ഇന്‍ഷുറന്‍സ് തുകയില്‍ 50:50 എന്നതാണു തട്ടിപ്പ് സംഘത്തിന്റെ രീതി.

English Summary: Insurance fraud, police investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com