ADVERTISEMENT

ന്യൂഡൽഹി ∙ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ, പൊലീസ്– പാരാ മിലിറ്ററി ജീവനക്കാർ ഒരുക്കിയ കടുത്ത സുരക്ഷയിൽ ലഖിംപുർ ഖേരിയിൽ കേന്ദ്രമന്ത്രി അജയ് മിശ്ര വോട്ടു ചെയ്തു മടങ്ങി. ലഖിംപുർ ഖേരിയിൽ, കഴിഞ്ഞ വർഷം കർഷക റാലിക്കുനേരെ മന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ മകൻ ആശിഷ് മിശ്രയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു, വിരലുകൾ ഉയർത്തി ‘വിക്ടറി’ ചിഹ്നം കാട്ടിയശേഷമാണു മന്ത്രി പോളിങ് ബൂത്ത് വിട്ടത്. 

മന്ത്രിക്കും മാധ്യമപ്രവർത്തകർക്കുമിടയിൽ പൊലീസ് സുരക്ഷാവലയം തീർത്തു. മാധ്യമ പ്രവർത്തകര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് എത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കിഴക്കൻ യുപിയിൽ, പ്രത്യേകിച്ച് ലഖിംപുർ ഖേരിയിൽ വ്യക്തമായ സ്വാധീനമുള്ള ബിജെപി നേതാവു കൂടിയാണ് അജയ് മിശ്ര. വധശ്രമ കേസിൽ കുറ്റാരോപിതനായ മകനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അജയ് മിശ്ര മുൻപും മറുപടി നൽകിയിരുന്നില്ല. 

English Summary: Minister Ajay Mishra, Scores Of Cops, Chaos As He Votes In UP's Lakhimpur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com