ADVERTISEMENT

ടിയൊഴുക്കുകള്‍ എല്ലാ തിരഞ്ഞെടുപ്പിലുമുണ്ടാകും. സ്ഥലവും കാലവുമനുസരിച്ച് ഇത്തരം അടിയൊഴുക്കുകളും മാറും. ആള്‍ക്കൂട്ടത്തിനും റാലികള്‍ക്കും പ്രകടനങ്ങള്‍ക്കുമെല്ലാം ഒരു പരിധി വരെയെ ജനത്തെ സ്വാധീനിക്കാന്‍ സാധിക്കൂ. അതിനപ്പുറം ചില നിര്‍ണായക ഘടകങ്ങളാണ് തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുന്നത്. മതവും ജാതിയും തിരിച്ച് ലഭിക്കാവുന്ന വോട്ടുകളുടെ കണക്കെടുപ്പ് എല്ലാ പാര്‍ട്ടികളും നടത്താറുണ്ട്. ചില ആത്മീയ പ്രസ്ഥാനങ്ങളും തിരഞ്ഞെടുപ്പില്‍ നിര്‍ണായക ഘടകമാകും.

പഞ്ചാബിലെ തിരഞ്ഞെടുപ്പില്‍ ദേരകള്‍ക്ക് വലിയ പങ്കുണ്ട്. പ്രത്യക്ഷമായി ഇടപെടലുകള്‍ നടത്താറില്ലെങ്കിലും തിരഞ്ഞെടുപ്പുകളിലെ അടിയൊഴുക്കുകള്‍ നിയന്ത്രിക്കുന്നതില്‍ ദേരകളുടെ പങ്ക് ചെറുതല്ല. അതാണ് നേതാക്കൾ ഇത്തരം ദേരകളില്‍ പോയി പ്രാര്‍ഥിക്കുന്നതും ഭക്ഷണം വിളമ്പുന്നതുമെല്ലാം. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കള്‍ ദേരകള്‍ കയറിയിറങ്ങി.

ആര്‍ക്കും പ്രാര്‍ഥിക്കാവുന്ന ഇടമാണ് ദേര. സൗജന്യമായി ഭക്ഷണവും  ലഭിക്കും. പാട്ടും പ്രാര്‍ഥനയുമൊക്കെയായി നേതാക്കള്‍ വലിയ സമയം ദേരകളില്‍ ചെലവഴിച്ചു. ദേരകളുടെ രാഷ്ട്രീയം പലപ്പോഴും പഞ്ചാബിന്റെ കൂടി രാഷ്ട്രീയമാണ്. അതെന്തായിരുന്നുവെന്ന് വ്യക്തമാകണമെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരണം. വിഡിയോ റിപ്പോർട്ട് കാണാം.

English Summary: Punjab assembly elections: Importance of Deras and Gurudwaras; Vedio

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com