ADVERTISEMENT

പാരിസ്∙ അറ്റ്ലാന്റിക് സമുദ്രത്തിലെ ഇംഗ്ലിഷ് ചാനലിൽ റഷ്യൻ കപ്പൽ ഫ്രാൻസ് പിടിച്ചെടുത്തു. റഷ്യയിലെ ബാൾട്ടിക് തുറമുഖ നഗരമായ സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് കാറുകളുമായി പോകുകയായിരുന്ന ചരക്കു കപ്പലാണ് ഫ്രാൻസ് പിടിച്ചെടുത്തത്. 417 അടിയുള്ള കപ്പൽ, ഉപരോധം ലംഘിച്ചതിനാലാണ് തടഞ്ഞതെന്നാണ് സൂചന.

പൊലീസ് നിരീക്ഷണ കപ്പലിന്റെയും വ്യോമസേന നിരീക്ഷണ ബോട്ടിന്റെയും സഹായത്തോടെ ഫ്രഞ്ച് കസ്റ്റംസ് പെട്രോൾ സംഘമാണ് റഷ്യൻ കപ്പൽ തടഞ്ഞതെന്നാണ് വിവരം. റഷ്യ ഫ്രാൻസിനോട് വിശദീകരണം തേടി. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്കെതിരെ യുറോപ്യൻ യൂണിയൻ വ്യാഴാഴ്ച ഉപരോധം ഏർപ്പെടുത്തിയിരുന്നു. 

English Summary: France Intercepts Russia-Bound Cargo Ship In English Channel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com