പാപ്പാനെ ഇടിച്ചു തെറിപ്പിച്ച് സ്‌കൂട്ടര്‍; വിരണ്ടോടി ആനയും നാട്ടുകാരും - വിഡിയോ

Mail This Article
കൊച്ചി∙ വൈപ്പിന്‍ അയ്യമ്പള്ളി മഹാദേവ ക്ഷേത്രത്തില്‍ പള്ളിവേട്ടയ്ക്കു കൊണ്ടുവന്ന ആനയുടെ പാപ്പാനെ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു. ഇതു കണ്ട് ആന വിരണ്ടോടിയെങ്കിലും കൂടെയുണ്ടായിരുന്നവര്‍ വേഗം തളച്ചതിനാല്‍ കാര്യമായ അപകടമുണ്ടായില്ല. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണു സംഭവം. ഉല്‍സവത്തിനായി കൊണ്ടുവന്ന ആനയെ ലോറിയില്‍ നിന്ന് ഇറക്കി ചങ്ങല ഇടുന്നതിനിടെയാണ് പാപ്പാനെ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചത്.
ആനയുടെ ശരീരത്തിലേക്കു ചാഞ്ഞ സ്‌കൂട്ടര്‍ പിന്നീടു മറുവശത്തേക്കു ചരിഞ്ഞു. സമീപത്തുണ്ടായ അപകടത്തിൽ ഭയന്ന ആന റോഡിലൂടെ ഓടി. ഇതിന്റെ വിഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ആന വിരണ്ടതോടെ ആനയെ കാണാന്‍ ചുറ്റും കൂടിനിന്നവരും പരക്കംപാഞ്ഞ് ഓടി. ആര്‍ക്കും കാര്യമായ പരുക്കില്ല. ബുധനാഴ്ചയാണ് അയ്യമ്പള്ളി ക്ഷേത്രത്തിലെ ഉല്‍സവം.
English Summary: Mahout injured in accident, video