ADVERTISEMENT

തിരുവനന്തപുരം∙ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപകൊണ്ട തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചു. ഇത് ശ്രീലങ്കയ്ക്ക് 220 കിലോമീറ്റർ വടക്ക് കിഴക്കായും ചെന്നൈയ്ക്ക് 420 കിലോമീറ്റർ തെക്ക്- തെക്ക് കിഴക്കായും സ്ഥിതിചെയ്യുന്നു.

ശനിയാഴ്ച രാവിലെ വടക്ക് പടിഞ്ഞാറു ദിശയിൽ ശ്രീലങ്കയുടെ കിഴക്കൻ തീരത്തിലൂടെ സഞ്ചരിക്കുന്ന അതിതീവ്ര ന്യൂനമർദം തുടർന്നുള്ള 36 മണിക്കൂറിൽ പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് തമിഴ്നാടിന്റെ വടക്കൻ തീരത്തേക്ക് അടുക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ കേരളത്തിൽ മാർച്ച്‌ 7, 8 തിയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

English Summary: Low pressure in Bay of Bengal, Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com