ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ റേഷൻ കടകളുടെ സമയം തിങ്കളാഴ്ച മുതൽ മാറുമെന്നു മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. രാവിലെ 8 മുതൽ 12 വരെയും വൈകിട്ട് 4 മുതൽ 7 വരെയും ആകും ഇനി കടകളുടെ പ്രവർത്തനം. നിലവിൽ രാവിലെ 8.30 മുതൽ 12.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയുമായിരുന്നു പ്രവർത്തന സമയം.

വേനൽ ചൂട് വർധിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണു സമയമാറ്റം. പുതിയ സമയക്രമമനുസരിച്ച് റേഷൻ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണെന്നു മന്ത്രി അറിയിച്ചു.

English Summary: Time change of Ration Shops from Monday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com