ADVERTISEMENT

തിരുവനന്തപുരം∙ നഗരത്തിലെ ഹോട്ടലിൽ ഗായത്രി (24) എന്ന യുവതി കൊല്ലപ്പെട്ട സംഭവം ആസൂത്രിതമാണെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഗായത്രിയുടെ ഫോൺ കൊലയാളിയായ പ്രവീണിന്റെ കൈവശം ആയിരുന്നെന്ന് പൊലീസ് പറയുന്നു. ഇതു വ്യക്തമാക്കുന്ന ഫോൺ സംഭാഷണം പുറത്തു വന്നു. ഗായത്രിയുടെ ഫോണിൽ ബന്ധുക്കൾ വിളിച്ചെങ്കിലും ഇപ്പോൾ കൊടുക്കാൻ കഴിയില്ലെന്നായിരുന്നു പ്രവീണിന്റെ മറുപടി. രാത്രി 7 മണിക്കാണ് ബന്ധു വിളിച്ചത്. ഫോൺ ഗായത്രിക്കു കൊടുക്കാതിരുന്നതോടെ പൊലീസിനു ബന്ധുക്കൾ രാത്രി പരാതി നൽകി.

ഗായത്രിക്കു ഫോൺ കൊടുക്കാൻ ബന്ധുവായ സ്ത്രീ ആവശ്യപ്പെടുമ്പോൾ ഇപ്പോൾ കൊടുക്കാൻ പറ്റില്ലെന്നാണ് പ്രവീൺ പറയുന്നത്. ആരാണ് സംസാരിക്കുന്നതെന്ന് ബന്ധു ചോദിക്കുമ്പോള്‍ ഞാനാണ് ഗായത്രിയെ കെട്ടിയതെന്നാണ് മറുപടി. ആരാണെന്ന് ബന്ധു ചോദിക്കുമ്പോൾ പ്രവീൺ ആണെന്നും സ്ഥലം കൊല്ലമാണെന്നും പറയുന്നുണ്ട്. എങ്ങനെയാണ് ഗായത്രിയെ പരിചയം എന്നു ചോദിക്കുമ്പോള്‍ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ടെന്ന് പ്രവീൺ മറുപടി പറയുന്നുണ്ട്. 

ഗായത്രി കൊല്ലപ്പെട്ട സംഭവത്തിൽ പ്രവീണിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ പൊലീസ് തീരുമാനിച്ചു. പട്ടിക വിഭാഗങ്ങൾക്ക് എതിരായ അതിക്രമം തടയൽ വകുപ്പാണ് ചുമത്തിയത്. അന്വേഷണ ചുമതല ഫോർട്ട് അസി.കമ്മിഷണർക്കാണ്. പ്രവീണിനെ ഇന്ന് കോടതിയിൽ ഹാജരാക്കി നാളെ കസ്റ്റഡിയിൽ വാങ്ങും.

നഗരത്തിലെ ഹോട്ടലിൽ ഗായത്രി (24) കൊല്ലപ്പെട്ട സംഭവം ആസൂത്രിതമാണെന്നു പൊലീസ് പറയുന്നു. യുവതിയുടെ സുഹൃത്ത് കൊല്ലം പരവൂർ കോട്ടപ്പുറം സ്വദേശി  പ്രവീൺ കൊലപാതകം നടത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് മുറിയെടുത്തത്. വിവാഹം കഴിക്കണമെന്ന് ഗായത്രി നിർബന്ധം പിടിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചത്. ഷാൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ചാണ് ഗായത്രിയെ കൊലപ്പെടുത്തിയതെന്നും പ്രതി കുറ്റസമ്മതം നടത്തിയതായും പൊലീസ് പറഞ്ഞു.

ജ്വല്ലറിയിൽ ഡ്രൈവറായിരുന്ന പ്രവീൺ കോവിഡ് കാലത്താണ് ഗായത്രിയുമായി അടുപ്പത്തിലാകുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നഗരത്തിലെ ഒരു പള്ളിയിൽവച്ചു താലികെട്ടി. ഇതു നിയമപ്രകാരം ആയിരുന്നില്ല. ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയശേഷം വിവാഹം കഴിക്കാമെന്നാണ് പ്രവീൺ ഉറപ്പു നൽകിയിരുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പം ഭാര്യ അറിഞ്ഞതോടെ ഗായത്രി ജോലി രാജിവച്ചുപോയെങ്കിലും ബന്ധം തുടർന്നു. വിവാഹം കഴിക്കണമെന്ന് ഗായത്രി നിർബന്ധം പിടിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്.

 

English Summary: Gayathri murder, Police comes up with more evience against Praveen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com