ADVERTISEMENT

ലക്നൗ∙ യുപി നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായി. വൈകിട്ട് 5 വരെ 54.18 ശതമാനം പോളിങ് രേഖപ്പെടുത്തി. ചന്ദൗലിയിലാണ് ഏറ്റവും കൂടുതൽ പോളിങ് (59.54%). പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ വാരാണസി ഉൾപ്പെടെ ഒൻപത് ജില്ലകളിലെ 54 സീറ്റുകളിലാണ് ഏഴാംഘട്ട വോട്ടെടുപ്പ് നടന്നത്.

നക്സൽ ബാധിത ജില്ലകളായ ചകിയ, റോബർട്ട്സ്ഗഞ്ച്, ദുധി എന്നിവയും ഇന്നു പോളിങ് ബൂത്തിലെത്തി. ഇവിടെ വൈകിട്ട് നാലിന് വോട്ടെടുപ്പ് അവസാനിച്ചു. എസ്ബിഎസ്പി നേതാവ് ഓം പ്രകാശ് രാജ്ഭർ, എസ്പിയുടെ ലക്കി യാദവ്, അഞ്ച് മന്ത്രിമാര്‍ എന്നിവരുൾപ്പെടെ ആകെ 613 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.

സമാ‌ജ്‌വാദി പാർട്ടിയുടെ ശക്തി മേഖലകളിലാണ് ഇന്നു വോട്ടെടുപ്പ് നടന്നതെങ്കിലും 2017ൽ ആകെയുള്ള 54ൽ 29 സീറ്റും ബിജെപി നേടിയിരുന്നു. എസ്പി 11 സീറ്റിലും ബിഎസ്പി ആറു സീറ്റിലും വിജയിച്ചു.

യുപി, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പുർ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എക്സിറ്റ് പോൾ ഫലങ്ങളും ഇന്നു പുറത്തുവരും. വ്യാഴാഴ്ചയാണ് അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.

English Summary: Voting for Final Phase of UP Polls Ends, 54.18% Voter Turnout Till 5 PM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com