ADVERTISEMENT

പട്ന ∙ യുപി തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാകും ‘വിജയ ലഡു’ രുചിക്കുകയെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. എക്സിറ്റ് പോൾ ഫലത്തിന്റെ ലഡു ബിജെപിക്ക് ആസ്വദിക്കാമെങ്കിലും യഥാർഥ ഫലം മറിച്ചാകുമെന്നു തേജസ്വി പ്രവചിച്ചു. 

യുപിയിലെ ജനങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുറത്താക്കാൻ തീരുമാനിച്ചിരുന്നു. അഖിലേഷ് യാദവിനെ മുഖ്യമന്ത്രി പദത്തിൽ തിരിച്ചെത്തിക്കുന്നതാകും ജനവിധിയെന്നു തേജസ്വി പറഞ്ഞു. യുപിയിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ ആവേശത്തിലാണ് ബിഹാറിലെ ബിജെപി നേതാക്കൾ.

ജനങ്ങളെ സേവിക്കുന്നവർ അധികാരത്തിൽ തിരിച്ചെത്തുമെന്നു ബിജെപി ബിഹാർ സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് തിരഞ്ഞെടുപ്പു വിജയ ചരിത്രം യോഗി ആദിത്യനാഥ് യുപിയിൽ ആവർത്തിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 

English Summary: Tejashwi Yadav on UP exit poll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com