Manipur-Goa-Uttarakhand LIVE

ഗോവയിൽ അക്കൗണ്ട് തുറന്നു ആം ആദ്മി; സർക്കാർ രൂപീകരണവുമായി ബിജെപി മുന്നോട്ട്

1248-bjp-goa
ഗോവയിൽ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ബിജെപി പ്രവർത്തകർ. ചിത്രം: വിഷ്ണു. വി.നായർ∙ മനോരമ
SHARE

ന്യൂഡൽഹി∙  ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെണ്ണലിൽ ഉത്തരാഖണ്ഡിലും മണിപ്പുരിലും ഗോവയിലും ബിജെപിക്കു വ്യക്തമായ മുന്നേറ്റം. ഗോവയിൽ 40 അംഗ നിയമസഭയിൽ 20 ഇടത്താണ് ബിജെപി മുന്നേറ്റം കോൺഗ്രസ് പോരാട്ടം 12 ഇടത്തായി ഒതുങ്ങി. ഗോവയിൽ 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 13 സീറ്റിൽ ഒതുങ്ങിയ ബിജെപി ഇത്തവണ19  ഇടത്ത് മുന്നിലായതോടെ സർക്കാർ രൂപീകരണ ചർച്ചകളും സജീവമായി. ഇന്ന് വൈകുന്നേരം ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ളയെ കണ്ട് സർക്കാർ രൂപികരണത്തിനുള്ള അവകാശവാദം ഉന്നയിക്കാനാണ് നീക്കം. നിലവിൽ 19 സീറ്റിൽ ലീഡ് ചെയ്യുന്ന ബിജെപിക്ക് കേവലഭൂരിപക്ഷം ഉറപ്പിക്കാൻ രണ്ട് പേരുടെ പിന്തുണ കൂടി മതി. ചെറുകക്ഷികളെ കൂട്ടുപിടിച്ച് ഭരണം ഉറപ്പാക്കിയ 2017 ലെ തന്ത്രമാവും ബിജെപി ഇത്തവണയും പയറ്റുക. തൃണമൂൽ കോൺഗ്രസ് – എംജിപി സഖ്യം 4 സീറ്റിൽ  മുന്നിലാണ്. ഗോവയിൽ ആം ആദ്മി പാർട്ടി അക്കൗണ്ട് തുറന്നു. ബെനോലിമ്മില്‍ വെന്‍സി വേഗാസും വേളിമില്‍ ക്രസ് സില്‍വയും ജയിച്ചു. മണിപ്പുരില്‍ ലീഡ് നിലയില്‍ ബിജെപി ഏറ്റവും വലിയ കക്ഷിയായി. 28 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം. 15 വർഷം തുടർച്ചയായി മണിപ്പുർ ഭരിക്കുകയും മണിപ്പുരിലെ പ്രതിപക്ഷവുമായ കോൺഗ്രസ് അപ്പാടെ തകരുന്ന കാഴ്ചയാണ് മണിപ്പുരിൽ.  2017ൽ 28 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസ്  നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) ക്കു ഒപ്പത്തിനൊപ്പമാണ്. 9 ഇടത്ത് മാത്രമാണ് കോൺഗ്രസ് മുന്നേറ്റം. എട്ടിടത്തായി മുന്നേറ്റം തുടരുന്ന എൻപി‌പി മണിപ്പുരിൽ നിർണായക ശക്തിയായി മാറുകയും ചെയ്തു. 

മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് കോൺഗ്രസിന്റെ പി. ശരത്ചന്ദ്രയെ 18,000 വോട്ടിനു പരാജയപ്പെടുത്തി.  ബിജെപി മണിപ്പുരിൽ തുടർഭരണം നേടുമെന്ന് മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് പറഞ്ഞു. സമാധാനത്തിന്റെയും വികസനത്തിന്റെയും കാലഘട്ടമായിരുന്നു കഴിഞ്ഞ 5 വർഷത്തെ ബിജെപി ഭരണം. ആ നല്ല കാലഘട്ടത്തിന്റെ തുടർച്ച മണിപ്പുരിൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിൽ 70, മണിപ്പുരിൽ 60, ഗോവയിൽ 40 എന്നിങ്ങനെയാണ് ആകെ സീറ്റുകൾ.. മണിപ്പുരിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസിന്റെ പകുതിയോളം എംഎൽഎമാർ കൂറുമാറി ബിജെപിയിലോ ഇതര പാർട്ടികളിലോ എത്തിയിരുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ അൽപം ആശങ്കയ്ക്കു വക നൽകിയെങ്കിലും വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകള്‍ മുതൽ നേടിയ മുൻതൂക്കത്തിനൊടുവിൽ ഉത്തരാഖണ്ഡിൽ ബിജെപി തുടർ ഭരണത്തിലേക്ക് നീങ്ങുകയാണ്. . 70 അംഗ നിയമസഭയിൽ നിലവിൽ 48 സീറ്റുകളിൽ ബിജെപിയാണു ലീഡ് ചെയ്യുന്നത്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ലീഡ് ചെയ്യുന്നത് കേവലം 18 സീറ്റുകളിൽ മാത്രം. മറ്റുള്ളവർ 4 സീറ്റിലും മുന്നിട്ടു നിൽക്കുന്നു.  ഖാത്തിമയിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി കോൺഗ്രസിന്റെ ഭുവൻ ചന്ദ്ര കാപ്രിയോട് 6,932 വോട്ടിനു തോറ്റത് ബിജെപിയെ ഞെട്ടിച്ചു. 

LIVE UPDATES

English Summary: 2022 Assembly Elections Results, Live Updates,  Manipur, Goa, Uttarakhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS