ADVERTISEMENT

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ കനത്ത തോൽവിക്കു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

‘തിരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു. തിരഞ്ഞെടുപ്പിൽ പൂർണമായും സമർപ്പിച്ച് കഠിനാധ്വാനം ചെയ്ത എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു. ഇതിൽനിന്നു പാഠം ഉൾക്കൊണ്ട് ഇന്ത്യയിലെ ജനങ്ങളുടെ താൽപര്യമനുസരിച്ച് പ്രവർത്തിക്കുന്നത് തുടരും.’– രാഹുൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. ഭരണത്തിലിരുന്ന പഞ്ചാബിലാണ് ഏറ്റവുമധികം പ്രഹരമേറ്റത്. ആകെയുള്ള 117 സീറ്റിൽ 77 ഇടത്ത് കഴിഞ്ഞ തവണ വിജയിച്ചപ്പോൾ ഇത്തവണ 18 മണ്ഡലങ്ങളിൽ മാത്രമാണ് മുന്നേറാനായത്. എഎപി തരംഗത്തിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥി ചരൺജിത് സിങ് ഛന്നി, പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു ഉൾപ്പെടെയുള്ളർ തോറ്റു.

യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ സംസ്ഥാനങ്ങളിലും കോൺഗ്രസ് തിരിച്ചടി നേരിട്ടു. പ്രിയങ്കയുടെ പ്രഭാവവും യുപിയിൽ കോൺഗ്രസിനു തുണയായില്ല. കേവലം രണ്ടു സീറ്റിൽ മാത്രമാണ് പാർട്ടി മുന്നേറിയത്. 2017ൽ ഏഴു സീറ്റിൽ വിജയിച്ചിരുന്നു. എക്സിറ്റ് പോളുകളിൽ പ്രതീക്ഷയർപ്പിച്ച ഉത്തരാഖണ്ഡിലും ഗോവയിലും കോൺഗ്രസിനു നേട്ടമുണ്ടാക്കാനായില്ല.

English Summary: Humbly accept the people’s verdict, Says Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com