ADVERTISEMENT

പട്ന∙ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷയിലെ വാദം കേൾക്കൽ ജാർഖണ്ഡ് ഹൈക്കോടതി ഏപ്രിൽ ഒന്നിലേക്കു മാറ്റി. കാലിത്തീറ്റ കുംഭകോണ കേസിൽ വീണ്ടും ജയിലിലായ ലാലു ചികിത്സാർഥം റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലാണ്.

കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാം കേസിൽ റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി ലാലുവിന് അഞ്ചു വർഷം തടവുശിക്ഷ വിധിച്ചിരുന്നു. ലാലുവിനു ഹോളി ആഘോഷത്തിനു മുൻപു ജാമ്യം ലഭിക്കുമെന്ന കുടുംബാംഗങ്ങളുടെയും അനുയായികളുടെയും ആഗ്രഹം നടന്നില്ല. ഈ മാസം 18നു ലാലു റാഞ്ചി ആശുപത്രിയിൽ തന്നെ ഹോളി ആഘോഷിക്കും.

English Summary: Fodder scam case: Jharkhand HC defers hearing on Lalu's bail plea till April 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com