ADVERTISEMENT

തിരുവനന്തപുരം∙ മോട്ടര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനം അധികനികുതി ഏർപ്പെടുത്തുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. 2 ലക്ഷം രൂപ വരെ വിലയുള്ള പഴയ വാഹനങ്ങള്‍ക്കുള്ള ഹരിതനികുതി 50% വര്‍ധിപ്പിച്ചു. 10 കോടി അധികവരുമാനം ഇതിലൂടെ നേടും. മോട്ടര്‍വാഹന നികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഈ വര്‍ഷവും തുടരും.

കാരവൻ ടൂറിസത്തിന്റെ ഭാഗമായി ടൂറിസം വകുപ്പിന്റെ കരാര്‍ കാരവനുകളുടെ നികുതി 1,000 രൂപയില്‍നിന്ന് 500 രൂപയായി കുറയ്ക്കുകയാണെന്നും കരാർ തീയതിമുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി അറിയിച്ചു.

English Summary: Green tax on old vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com