ADVERTISEMENT

കൊച്ചി∙ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഇന്നോ നാളെയോ  ചോദ്യംചെയ്യലിനു ഹാജരാകുമെന്നു കേസിലെ മൂന്നാം പ്രതി അഞ്ജലി റീമാദേവ്. കേസിൽ എന്നായാലും സത്യം തെളിയുമെന്നും കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അഞ്ജലി പറഞ്ഞു. അഞ്ജലി റീമാദേവിനു ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായാണ് അഞ്ജലി  ബുധനാഴ്ച പോക്‌സോ കോടതിയിൽ ഹാജരായത്. കോടതിയിലെത്തിയ അഞ്ജലിക്ക് അന്വേഷണസംഘം ചോദ്യംചെയ്യലിനു ഹാജരാകാനുള്ള നോട്ടിസ് നൽകി.

ബുധനാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് അഞ്ജലിയ്ക്ക് നോട്ടിസ് നല്‍കിയെങ്കിലും ഇവർ കൈപ്പറ്റിയിരുന്നില്ല. കേസിൽ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട നമ്പർ18 ഹോട്ടലുടമയും കേസിലെ ഒന്നാം പ്രതിയുമായ റോയ് വയലാറ്റ്, രണ്ടാം പ്രതി സൈജു തങ്കച്ചൻ എന്നിവർ കീഴടങ്ങിയിരുന്നു. കോഴിക്കോട് മാർക്കറ്റിങ് ബിസിനസിൽ ഏർപ്പെട്ടിരുന്ന അഞ്ജലി റീമാദേവ് പെൺകുട്ടികളെ നമ്പർ 18 ഹോട്ടലിൽ എത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ വിഡിയോ തെളിവുകൾ ഉൾപ്പടെ ശേഖരിച്ച ശേഷമാണു പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 

anjali-kochi
അഞ്ജലി റിമാദേവ്

വനിതാ ദിനത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ വനിത ആയതുകൊണ്ടും ഇവരുടെ പ്രായം പരിഗണിച്ചും മുൻകൂർ ജാമ്യം അനുവദിക്കുന്നു എന്നായിരുന്നു ജഡ്ജിയുടെ പരാമർശം. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ നിന്നു ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്നും നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

anjali
അഞ്ജലി റിമാദേവ്

English Summary: Anjali Reema Dev to appear for questioning in pocso case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com