ADVERTISEMENT

ന്യൂഡൽഹി∙ രാജ്യസഭ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എം. ലിജുവിനായി കെ.സുധാകരന്റെ അപ്രതീക്ഷിത നീക്കം. തിരഞ്ഞെടുപ്പിൽ തോറ്റത് അയോഗ്യതയായി കാണരുതെന്ന് എഐസിസിക്ക് കത്തുനൽകി. തോറ്റുപോയവർ ബലിയാടുകൾ, തോൽവിക്ക് പല കാരണങ്ങളുണ്ട്. തോൽക്കുന്ന മണ്ഡലങ്ങളിൽ ബലിയാടാക്കപ്പെടുന്നവരെ മാറ്റിനിർത്തരുതെന്നും സുധാകരന്റെ കത്തിൽ പറയുന്നു.

സ്ഥാനാർഥിയായി യുവാക്കളെ പരിഗണിക്കണമെന്ന അഭിപ്രായത്തിനാണു കോൺഗ്രസ് മുൻതൂക്കം നൽകുന്നത്.  രണ്ടു ദിവസത്തിനകം ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. യുവത്വത്തെ പരിഗണിക്കണമെന്നാണു പൊതുവിലുള്ള അഭിപ്രായമെന്ന് കെ.സുധാകരൻ പ്രതികരിച്ചു. സതീശൻ പാച്ചേനി, വി.ടി.ബൽറാം എന്നിവരുടെ പേരും പരിഗണനയിലുണ്ട്. വനിതകളെ പരിഗണിക്കാൻ തീരുമാനിച്ചാൽ ബിന്ദു കൃഷ്ണയ്ക്കോ ഷാനിമോൾ ഉസ്മാനോ സാധ്യതയുണ്ട്. മുതിർന്ന നേതാക്കളുടെ പേരുകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും സാധ്യത കുറവാണ്.

സീറ്റിൽ അവകാശവാദം ഉന്നയിച്ച് കെ.വി.തോമസ് കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. എം.എം.ഹസന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും പേരുകളും ഉയർന്നു കേൾക്കുന്നു. സിഎംപി ഏറെക്കാലമായി മുന്നണിയുടെ ഭാഗമായതിനാൽ സി.പി.ജോണിനു സീറ്റു നൽകുന്നതിനു നേതൃത്വത്തിൽ ചിലർക്കു താൽപര്യമുണ്ടായിരുന്നു. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന അഭിപ്രായത്തിനാണു മുൻതൂക്കം.

English Summary: K Sudhakaran support M Liju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com