ADVERTISEMENT

തിരുവനന്തപുരം∙ വനിതാ ഡോക്ടറുടെ പരാതിയിൽ മലയിൻകീഴ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ (എസ്എച്ച്ഒ) എ.വി.സൈജുവിനെതിരെ പീഡനത്തിന് കേസെടുത്തു. റൂറൽ എസ്പിയുടെ ഓഫിസിലെ വനിത സെല്ലിൽ ഡോക്ടർ ശനിയാഴ്ച മൊഴി നൽകിയിരുന്നു. 

കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ സൈജുവിനോട് ചുമതലയിൽനിന്ന് മാറി നിൽക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചു. സൈജുവിന്റെ സസ്പെൻഷനും അറസ്റ്റും ഉടനുണ്ടാകും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റി പ്രസിഡന്റാണ് എ.വി.സൈജു.

English Summary: Rape case filed against police officer in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com