ADVERTISEMENT

മലപ്പുറം  ∙ കാളികാവ് പൂങ്ങോട്ടെ സെവൻസ് ഫുട്‌ബോൾ ഗാലറി തകർന്ന സംഭവത്തിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു. അപകടത്തിൽ 53 പേർക്ക് പരുക്കേറ്റിരുന്നു. ശനിയാഴ്‌ച രാത്രിയാണ് ഫുട്‌ബോൾ മത്സരത്തിനിടെ ഗാലറി തകർന്നു വീണത്.   

മത്സരത്തിനിടെ ഗാലറി മൈതാനത്തിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ഗാലറിയിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകളെ വഹിച്ചതാണ് അപകടകാരണം. ഗാലറിയിൽ കാര്യമായ .സുരക്ഷാ പരിശോധന നടത്തിയില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.   

പരുക്കേറ്റ അഞ്ചു പേരെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചു. പൊലീസും അഗ്നിരക്ഷാ  സേനയും നാട്ടുകാരും ഒത്തിണക്കത്തോടെ രക്ഷാ ദൗത്യത്തിൽ പങ്കെടുത്തത് വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചു.  

English Summary: Sevens Football Gallery Collapses in Malappuram; 53 People Injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com