ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്ത് പ്രായപൂർത്തിയായ എല്ലാവർക്കും കോവിഡ് ബൂസ്റ്റർ ഡോസ് നൽകാൻ ആലോചനയിൽ. ചില രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ, മൂന്നാം ഡോസ് ഇല്ലാത്തതുമൂലം ചിലരുടെ വിദേശയാത്ര ബുദ്ധിമുട്ടിലാകുന്നു. ഇത് കണക്കിലെടുത്താണ് മുതിർന്ന എല്ലാവരെയും ബൂസ്റ്റർ ഡോസിന് യോഗ്യരാക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്.

നിലവിൽ കോവിഡ് മുൻനിര പ്രവർത്തകർക്കും 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും മാത്രമേ ഇന്ത്യയിൽ ബൂസ്റ്റർ ഡോസ് എടുക്കാൻ അനുമതിയുള്ളൂ. എല്ലാവർക്കും ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകണോ എന്നതിൽ കേന്ദ്രസർക്കാർ ചർച്ച നടത്തിവരുകയാണെന്നാണ് സൂചന. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല. അതേസമയം, പാർലമെന്റിലെ നിയമനിർമ്മാതാക്കൾ എല്ലാ മുതിർന്നവർക്കും ബൂസ്റ്ററുകൾ ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏഷ്യയിലും യൂറോപ്പിലും വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിരുന്നു. ചൈന, ഇറ്റലി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

English Summary: India Now Considering Boosters For All Adults: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com