ADVERTISEMENT

ബെയ്ജിങ്∙ 132 യാത്രക്കാരുമായി ചൈനീസ് മലനിരക്കിൽ തകർന്നുവീണ ഈസ്റ്റേൺ എയർലൈൻസ് ബോയിങ് 737–800 വിമാനത്തിന്റെ കോക്പിറ്റിലെ വോയിസ് റെക്കോർഡർ വിശകലനം ചെയ്യുന്നു. അപകടം നടന്ന സ്ഥലത്തുനിന്നു മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതായി രക്ഷാദൗത്യ സംഘം റിപ്പോർട്ട് ചെയ്തിരുന്നു. വിമാനത്തിലുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടതായാതാണ് വിവരം. ജീവനോടെ ആരെയും കണ്ടെത്തിയിട്ടില്ല. 

നിലവിൽ കണ്ടെത്തിയ വോയ്സ് റെക്കോർഡറിന്റെ സ്റ്റോറേജ് യൂണിറ്റുകൾക്ക് ചില കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എങ്കിലും ഡീക്കോഡ് ചെയ്യുന്നതിനായി ബെയ്ജിങ് ഇൻസ്റ്റിറ്റൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് ചൈന സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഇതിനു പുറമേ രണ്ടാമത്തെ റെക്കോർഡറിനായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും അതു ലഭിച്ചാൽ ടേക്ക് ഓഫിനു മുൻപ് സുരക്ഷാ പരിശോധനകൾ എല്ലാം പൂർത്തിയാക്കിയ വിമാനം എങ്ങനെ പാതിവഴിയിൽ തകർന്നു എന്നതിന് വ്യക്തമായ ഉത്തരം ലഭിക്കുമെന്നും അറിയിച്ചു. 

തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ യുനാന്റെ തലസ്ഥാനമായ കുൻമിങ്ങിൽനിന്ന് ഹോങ്കോങ്ങിനടത്തുള്ള ഗ്വാങ്ചൗ നഗരത്തിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. അപകടകാരണം വ്യക്തമായിട്ടില്ല. വിമാനം പൊട്ടിത്തകർന്ന് തീപിടിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യാത്രക്കാരിൽ 9 പേർ വിമാനജോലിക്കാരായിരുന്നു. 300ൽ അധികം രക്ഷാപ്രവർത്തകരാണ് സംഭവ സ്ഥലത്ത് തിരച്ചിൽ നടത്തുന്നത്. വിമാനത്തിൽ യാത്ര ചെയ്തവരുടെ വിവരങ്ങൾ ലഭിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. 

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.11ന് കുൻമിങ്ങിൽനിന്നു പുറപ്പെട്ട വിമാനം 3.05 ന് ഗ്വാങ്ചൗവിൽ ഇറണ്ടേണ്ടതായിരുന്നു. വുഷു എന്ന നഗരത്തിനു മുകളിൽ പറക്കുമ്പോഴാണ് വിമാനവുമായുള്ള ബന്ധമറ്റത്. 29,100 അടി ഉയരത്തിൽ പറന്നുകൊണ്ടിരുന്ന വിമാനം രണ്ടര മിനിറ്റിനുള്ളിൽ 3225 അടിയിലേക്കു താഴ്ന്നതായി വിമാനങ്ങളുടെ പറക്കൽ നിരീക്ഷിക്കുന്ന ഫ്ലൈറ്റ് റഡാർ24 രേഖപ്പെടുത്തിയിട്ടുണ്ട്. വുഷുവിലെ കാലാവസ്ഥ സാധാരണമായിരുന്നു. 6 വർഷം പഴക്കമുള്ളതാണ് വിമാനം. ചൈനയിലെ ഏറ്റവും വലിയ വ്യോമയാന കമ്പനിയാണ് ഈസ്റ്റേൺ എയർലൈൻസ്. ലോകത്ത് ഏറ്റവും മികച്ച വ്യോമയാന സുരക്ഷയുള്ള രാജ്യങ്ങളിലൊന്നാണു ചൈന.

English Summary : China plane crash: cockpit voice recorder analysed for clues as first victims found

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com