ADVERTISEMENT

ന്യൂഡൽഹി∙ ഉത്തർപ്രദേശിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാത്രി അമിത് ഷായുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മന്ത്രിമാരെ സംബന്ധിച്ച് ഇരുനേതാക്കളും ചർച്ച നടത്തിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

വ്യാഴാഴ്ച ചേരുന്ന യോഗത്തിൽ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കമെന്നാണ് വിവരം. അമിത് ഷായും മറ്റു മുതിർന്ന ബിജെപി നേതാക്കളും യോഗത്തിൽ പങ്കെടുക്കും. ഉപമുഖ്യമന്ത്രിമാരെക്കുറിച്ച് ബിജെപി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കേശവ് മൗര്യയും ദിനേശ് ശർമയും ഉപമുഖ്യമന്ത്രിമാരായി തുടരുമോയെന്നതിൽ വ്യക്തയില്ല. കേശവ് മൗര്യ തിരഞ്ഞെടുപ്പിൽ തോറ്റിരുന്നു. ദിനേശ് ശർമ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. 

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വെള്ളിയാഴ്ച ല്കനൗവിലെ അടൽ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തിൽ നടക്കും. 40 ഓളം മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും രാജ്യത്തെ മറ്റു പ്രമുഖ രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും.

English Summary: Yogi Adityanath Meets Amit Shah Over UP Cabinet, Suspense Over Deputy Chief Minister Continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com