ADVERTISEMENT

തിരുവനന്തപുരം ∙ സില്‍വര്‍ലൈന്‍ അലൈന്‍മെന്റിലെ മാറ്റം കെ റെയില്‍ വിശദീകരിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎൽഎ. 'നേര്‍രേഖയിലായിരുന്ന അലൈന്‍മെന്റില്‍ മാറ്റമുണ്ടായി. അതിനുത്തരം കെ റെയില്‍ അധികൃതർ പറയണം. തനിക്കെന്ന പേരില്‍ കെ റെയില്‍ ഇറക്കിയ വിശദീകരണത്തില്‍ വ്യക്തതയില്ല'- തിരുവഞ്ചൂര്‍ പറഞ്ഞു.

'യഥാർത്ഥത്തിൽ 2021 ഡിസംബറിൽ സിൽവർലൈൻ അലൈൻമെന്റ് മാപ്പ് ഒരു പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. അത് തന്നെയാണ് പിന്നീട് സിൽവർലൈൻ വെബ്‌സൈറ്റിലും കാണാനായത്. എന്നാൽ പിന്നീട് ആ മാപ്പ് കെ റെയില്‍ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി. ഇപ്പോൾ ഏത് അലൈൻമെന്റ് ആണ് ഔദ്യോഗികം എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഇത് കെ റെയിൽ അധികൃതർ വിശദീകരിക്കണം'- തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

English Summary: 'K Rail Authorities Must Answer This!' Thiruvanchoor slams Change in Silverline Alignment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com