ADVERTISEMENT

ചെന്നൈ ∙ നാവികസേന നിരീക്ഷണം കര്‍ശനമാക്കിയതോടെ ശ്രീലങ്കയിൽ നിന്നുള്ള  അഭയാർഥികളെത്തുന്നതിനു താൽക്കാലിക വിരാമമായതായി സൂചന. പാക്ക് കടലിടുക്കിൽ ശ്രീലങ്കൻ നാവികസേന തിരച്ചിൽ ഊർജിതമാക്കിയതോടെ മനുഷ്യക്കടത്തു സംഘങ്ങൾ പിന്മാറുകയായിരുന്നു. അതേസമയം, എത്രപേർ വന്നാലും സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ തമിഴ്നാട് സർക്കാർ  പൂർത്തിയാക്കി. 

ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായാൽ ആയിരത്തിലധികം അഭയാർഥികൾ കടൽ കടന്നു  രാമേശ്വരത്ത് എത്തുമെന്നു തമിഴ്നാട് സർക്കാരിന് മുന്നറിയിപ്പുണ്ട്. രാമേശ്വരം മണ്ഡപത്തെ അഭയാർഥി ക്യാംപിൽ 400 പേരെ താമസിപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി മണ്ഡപം നഗരസഭാ ചെയർമാൻ ഡി.രാജ മനോരമ ന്യൂസിനോട് പറഞ്ഞു.

50 വീടുകളുടെ അറ്റകുറ്റപ്പണികൾ ഇതിനകം പൂർത്തിയായി. നേരത്തേ 10,000 പേരെ താമസിപ്പിച്ച ക്യാംപിൽ എത്ര  പേർ എത്തിയാലും ഉൾക്കൊള്ളാൻ കഴിയുമെന്നും രാജ വ്യക്തമാക്കി.

English Summary: Refugee flow from Srilanka reduces- report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com