ADVERTISEMENT

ലക്‌നൗ∙ ഉത്തര്‍പ്രദേശ് നിയമസഭയില്‍ പരസ്പരം ചിരിച്ച്‌, കൈകൊടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും. നിയമസഭാ തിരഞ്ഞെടുപ്പിനിടെ അതിശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ഏറ്റുമുട്ടിയതിനു പിന്നാലെയാണ് സഭയില്‍ ഇരുനേതാക്കളുടെയും സൗഹാര്‍ദപരമായ കൂടിക്കാഴ്ച. ഇതിന്റെ വിഡിയോ വൈറലായി. കൈകൊടുത്ത് നടന്നുപോകുന്നതിനൊപ്പം യോഗി അഖിലേഷിന്റെ തോളില്‍ തട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. 

ഇരുനേതാക്കളും ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ച് സഭയിലെത്തുന്നത്. അഖിലേഷായിരിക്കും പ്രതിപക്ഷ നേതാവ്. പ്രചാരണങ്ങള്‍ക്കിടെ ബാബാ ബുള്‍ഡോസര്‍ എന്നാണ് അഖിലേഷ് യോഗിയെ വിശേഷിപ്പിച്ചത്. അഖിലേഷ് 'ബബുവ (കുട്ടി)' ആയിത്തന്നെ തുടരുമെന്നായിരുന്നു യോഗിയുടെ മറുപടി. സഖ്യകക്ഷികള്‍ക്കൊപ്പം 273 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയിരിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിക്ക് 11 സീറ്റുകള്‍ ലഭിച്ചു.

English Summary: For Yogi Adityanath, Akhilesh Yadav, Smiles, Handshake In Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com