ADVERTISEMENT

ന്യൂഡൽഹി∙സെന്‍ട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായ പ്രധാനമന്ത്രിയുടെ ഓഫിസ് ഉൾപ്പെടുന്ന ‘എക്‌സിക്യൂട്ടിവ് എൻക്ലേവു’കളുടെ നിർമാണം ഏറ്റെടുക്കുന്നതിനായി സമർപ്പിച്ച ലേലത്തുകയിൽ ഏറ്റവും കുറവ് അലുവാലിയ കോൺട്രാക്റ്റ്സ് ഇന്ത്യ ലിമിറ്റഡിന്റേത്. പ്രധാനമന്ത്രിയുടെ ഓഫിസിനു പുറമേ കാബിനറ്റ് സെക്രട്ടേറിയറ്റ്, ഇന്ത്യ ഹൗസ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ് എന്നിവയാണ് ഇതിൽ ഉൾപ്പെടുക. 

1,119 കോടി രൂപയാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലുവാലിയ കോൺട്രാക്ട്സ് ലേലത്തുകയായി വച്ചത്. സെൻട്രൽ വിസ്ത പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സിപിഡബ്ല്യുഡി) കണക്കാക്കിയ 1,160 കോടി രൂപയുടെ 3.50 ശതമാനം കുറവാണിത്. കുറവ് ലേലത്തുക സമർപ്പിച്ചയാൾക്കാകും സാധാരണയായി നിർമാണ കരാർ നൽകുകയെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇതു സംബന്ധിച്ച തീരുമാനം അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. 

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ കരാർ 861.9 കോടി രൂപയ്ക്കു ടാറ്റ പ്രോജക്ട്സ് ലിമിറ്റഡ് സ്വന്തമാക്കിയിരുന്നു.  നിലവിലെ പാർലമെന്റ് മന്ദിരത്തോട് ഏകദേശം സാമ്യമുള്ളതാണു പുതിയ മന്ദിരവും. ഉയരവും തുല്യമാണ്.

English Summary : Central Vista: Ahluwalia Contracts lowest bidder to build Executive Enclave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com