ADVERTISEMENT

പാരിസ് ∙ ഫ്രഞ്ച് ഭരണപ്രദേശമായ ന്യൂ കലഡോണിയയുടെ കിഴക്കൻ പ്രദേശങ്ങളിൽ  വ്യാഴാഴ്ച 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ. വാനുവാട്ടു, ഫിജി, ന്യൂ കാലിഡോണിയ തുടങ്ങി ചില പസഫിക് ദ്വീപുകളിൽ യുഎസ് ജിയോളജിക്കൽ സർവേ സുനാമി മുന്നറിയിപ്പ് നൽകി. 

പ്രാദേശിക സമയം വൈകുന്നേരം 4.44 നാണ് ഭൂചലനം ഉണ്ടായത്. ന്യൂ കലഡോണിയ, പസഫിക് മഹാസമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ വാനുവാട്ടു,  ദക്ഷിണ പസഫിക്കിന്റെ ഭാഗമായ ഫിജി എന്നിവയുടെ തീരങ്ങളിൽ വേലിയേറ്റനിരപ്പിൽ 0.3 മീറ്ററിൽ താഴെയുള്ള തിരമാലകൾ പ്രതീക്ഷിക്കുന്നതായി യുഎസ് നാഷനൽ വെതർ സർവീസ് മുന്നറിയിപ്പ് നൽകി. സാഹചര്യത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. 

English Summary: 6.8-magnitude earthquake in southwest Pacific; 'tsunami possible' - US agency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com