ADVERTISEMENT

പട്ന ∙ ഇന്ത്യ– നേപ്പാൾ ട്രെയിൻ സർവീസിന്റെ ഉദ്ഘാടനം ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദുർ ദ്യൂബയും ചേർന്നു നിർവഹിക്കും. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽനിന്നു വിഡിയോ കോൺഫറൻസിങ് വഴിയാകും ഉദ്ഘാടനം. 

ബിഹാറിലെ ജയനഗറിൽനിന്നു നേപ്പാളിലെ കുർത്തയിലേക്കുള്ള 34.5 കിലോമീറ്റർ പാതയിലാണ് പാസഞ്ചർ സർവീസ് ആരംഭിക്കുന്നത്. പദ്ധതിക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം 784 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ നേപ്പാളിലെ കുർത്തയിൽനിന്നു ബിജാൽപുരയിലേക്കും മൂന്നാം ഘട്ടത്തിൽ ബിജാൽപുരയിൽനിന്നു ബർദിബാസിലേക്കും പാത നീട്ടും.

ഇന്ത്യൻ റെയിൽവേയാണ് പാതയുടെ നിർമാണം നടത്തുന്നത്. ട്രെയിൻ സർവീസ് നടത്താൻ കൊങ്കൺ റയിൽവേ 10 ഡെമു കോച്ചുകൾ നേപ്പാളിനു കൈമാറി. ബ്രിട്ടിഷ് ഭരണകാലത്ത് 1935ൽ ബിഹാറിലെ ജയനഗറിൽനിന്നു ബിജാൽപുരയിലേക്ക് ട്രെയിൻ സർവീസ് ആരംഭിച്ചിരുന്നു. 2001ലെ പ്രളയത്തിൽ ഈ പാത പൂർണമായും തകർന്നതോടെയാണു ഗതാഗതം നിലച്ചത്. 

English Summary: Indo-Nepal rail services to start tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com