ADVERTISEMENT

മൂവാറ്റുപുഴ∙ പേഴയ്ക്കാപ്പിള്ളിയിലെ കുടുംബത്തിന്‍റെ വായ്പ ബാധ്യത ഏറ്റെടുക്കുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വസ്തുവിന്‍റെ പ്രമാണം വീണ്ടെടുത്തു നല്‍കുമെന്നും അദ്ദേഹം ഫെയ്സ്ബുക് ലൈവിൽ പറഞ്ഞു.

‘ആ വീടിന് പിൻവശത്ത് വാതിൽ ഇല്ലാത്ത അവസ്ഥയാണ്. അവിടം തുറന്നുകിടക്കുകയായിരുന്നു. ബാങ്ക് അധികൃതർ ജപ്തിക്കു വന്നപ്പോൾ ഒരു കതക് വന്ന് പിടിപ്പിച്ചാണ് അവിടം അടച്ചത്. മാതാപിതാക്കളില്ല, കുട്ടികള്‍ മാത്രമേ ഉള്ളൂവെന്ന് അയൽക്കാർ ജപ്തി ചെയ്യാൻ വന്നവരോടു പറഞ്ഞതാണ്. അതു കേൾക്കാതെ ബലമായി പൂട്ടുകയായിരുന്നു.

തുടർന്ന് ബാങ്ക് അധികൃതരോട് സംസാരിച്ചപ്പോൾ നിയമവശം അവർ ചൂണ്ടിക്കാട്ടി. എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ മാത്രമുള്ള സ്ഥലത്ത് ജപ്തി നടപ്പാക്കുന്നത് നിയമപരമല്ലെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും അറിയിച്ചു. തുടർന്ന് അവർ വന്ന് തുറന്നുകൊടുക്കാമെന്ന് പറഞ്ഞു. പൊലീസിനോടും ഇക്കാര്യം അവർ പറഞ്ഞു.

എന്നാൽ ഒരു മണിക്കൂറോളം കാത്തിരുന്നിട്ടും ആരും എത്തിയില്ല. തുടർന്നാണ് എട്ടേമുക്കാലോടെ വാതിൽ തുറന്ന് കുട്ടികളെ അകത്തു കയറ്റിയത്. ഇതിൽ താന്‍ രാഷ്ട്രീയം പറഞ്ഞിട്ടില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: Will retrieve deed in pezhakkappilly bank recovery case, says Mathew Kuzhalnadan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com