ADVERTISEMENT

കണ്ണൂർ∙ നിർമാണത്തിലിരിക്കുന്ന വീടിന്റെ ബീമും സൺഷേഡും തകർന്ന് വീണ് ഗൃഹനാഥനും തൊഴിലാളിയും മരിച്ചു. ചക്കരക്കല്ലിന് സമീപം പള്ളിപ്പൊയിൽ ചാത്തോത്തുകുളം ആറ്റടപ്പ റോഡിൽ മാരാങ്കലത്ത് ഹൗസിൽ മുണ്ടാണി കൃഷ്ണൻ (59), നിർമാണ തൊഴിലാളി കൊറ്റാളി അംബേദ്കർ കോളനിയിലെ അരിങ്ങാലയൻ ഹൗസിൽ പി.ജി.ലാലൻ (43) എന്നിവരാണ് മരിച്ചത്.

building-collapses-kannur-2
സ്ഥലത്ത് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തിയപ്പോൾ

വീടിന്റെ ഒന്നാം നില നിര്‍മിക്കുന്നതിനു വേണ്ടിയുള്ള നിർമാണ പ്രവർത്തനത്തിനിടെ തിങ്കളാഴ്ച ഉച്ചയ്ക്ക് 2നാണ് സംഭവം. ബീമിന്റെയും സൺഷേഡിന്റെയും താങ്ങ് വച്ച ഇരുമ്പ് തൂൺ നീക്കവെയാണ് അപകടം. ലാലൻ സംഭവസ്ഥലത്തും കൃഷ്ണൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും മരിച്ചു.

വസന്തയാണ് കൃഷ്ണന്റെ ഭാര്യ. മക്കൾ: വിജേഷ്, വിനീഷ്, വിനിഷ. മരുമകൻ: മഞ്ജുനാഥ്. കൊറ്റാളി അംബേദ്കർ കോളനിയിലെ അരിങ്ങാലയൻ ഹൗസിൽ പരേതനായ അലക്സാണ്ടറിന്റെയും ശാന്തയുടെയും മകനാണ് ലാലൻ (43). സഹോദരങ്ങൾ: വിനീത, നെൽസൺ, സലൻ, ലിസി.

English Summary: Under-Construction Building Collapses In Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com