കടബാധ്യത: നിരണത്ത് കർഷകൻ പാടവരമ്പത്തെ മരത്തിൽ തൂങ്ങിമരിച്ചു

Rajeev-farmer-suicide-1
രാജീവ്
SHARE

നിരണം (പത്തനംതിട്ട)∙ കടക്കെണിയെ തുടർന്ന് കർഷകൻ പാടവരമ്പത്തെ മരത്തിൽ തൂങ്ങിമരിച്ചു. വടക്കുംഭാഗം കാണാത്ര പറമ്പ് വീട്ടിൽ രാജീവ് (49) ആണ് മരിച്ചത്. കൃഷി ആവശ്യത്തിനായി രാജീവ് ബാങ്കുകളിൽനിന്നും അയൽകൂട്ടങ്ങളിൽനിന്നും വായ്പ എടുത്തിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ വേനൽ മഴ മൂലം കൃഷി നശിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.

സർക്കാർ ധനസഹായം വെറും 2000 രൂപയാണ് ലഭിച്ചത്. ഇതിനെതിരെ രാജീവ് ഉള്‍പ്പെടെ 10 കർഷകർ ചേർന്നു ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു. ഈ വർഷവും 10 ഏക്കറോളം നെൽവയൽ പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചെങ്കിലും മഴ ചതിച്ചു. വായ്പ്പതുക തിരിച്ചടയ്ക്കാൻ കഴിയാത്തതിലെ മനോവിഷമത്തെ തുടർന്നു രാജീവ് ജീവനൊടുക്കുകയായിരുന്നു.

English Summary: Farmer Hanged to death at Pathanamthitta

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS