ADVERTISEMENT

ഹൈദരാബാദ്∙ ട്രെയിനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസിനു വ്യാജസന്ദേശം നൽകിയ പത്തൊൻപതുകാരൻ ഹൈദരാബാദിൽ അറസ്റ്റിൽ. വിശാഖപട്ടണത്തുനിന്നു സെക്കന്ദരാബാദിലേക്കുള്ള ട്രെയിനിൽ ബോംബ് വച്ചിട്ടുണ്ടെന്നാണ് തോറി കാർത്തിക് (19) പൊലീസിനെ വിളിച്ച് അറിയിച്ചത്.

പിന്നാലെ റെയിൽവേ പൊലീസും സംസ്ഥാന പൊലീസും ചേർന്നു തിരച്ചിൽ ആരംഭിച്ചു. രണ്ടു ട്രെയിനുകളാണ് ഇത്തരത്തിൽ പരിശോധിച്ചത്. എന്നാൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ബുധനാഴ്ചയാണ് സംഭവം. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ബോംബ് ഭീഷണി വ്യാജമാണെന്ന് വ്യക്തമായത്.

ബോംബ് ഭീഷണി വന്നാൽ പൊലീസ് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനുള്ള കൗതുകം കൊണ്ട് ചെയ്തതാണെന്നാണ് തോറി കാർത്തിക്കിന്റെ വിശദീകരണം. യുവാവിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു.

English Summary: Hyderabad boy apprehended for making hoax bomb threat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com