ADVERTISEMENT

തൃശൂർ∙ നാടൻ പാട്ട് ഗായകന്റെ മൃതദേഹം പാറമടയിൽ കണ്ടെത്തി. ചാലക്കുടി കാഞ്ഞിരപ്പിള്ളി സ്വദേശിയായ നാടൻ പാട്ട് ഗായകൻ കെ.എസ്. സുജിത്ത് എന്ന ജിത്തു(26) ആണ് മരിച്ചത്. കുഴിമഠത്തിൽ സുബ്രന്റെ മകനാണ്. വെള്ളം നിറഞ്ഞു കിടക്കുന്ന പാറമടയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

രണ്ടു ദിവസം മുൻപ് ഉത്സവാഘോഷത്തിൽ പങ്കെടുത്തു മടങ്ങിയ സുജിത്തിനെ കാണാതായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ പാറമടയ്ക്കു സമീപം കണ്ടത്തിയതോടെ ബുധനാഴ്ച അഗ്നിശമന സേനയും പൊലീസും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചിരുന്നു.

ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് ഒരുമണിയോടെ മൃതദേഹം കണ്ടെടുത്തു. ചാലക്കുടി പൊലീസ് അന്വേഷണം തുടങ്ങി.

English Summary: Singer found dead in quarry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com