ADVERTISEMENT

കൊച്ചി ∙ സിൽവർലൈൻ പദ്ധതി വരുന്ന ഏതെങ്കിലും സ്ഥലത്തു വായ്പയെടുക്കുന്നതിനു തടസ്സമുണ്ടായാൽ വൺ, ടൂ, ത്രീ പറഞ്ഞ് നടപ്പാക്കിത്തരാമെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ. പദ്ധതിക്കായി കെ റെയിൽ ഭൂമി ഏറ്റെടുക്കുന്നവർക്കു സഹകരണ ബാങ്കുകൾ ലോൺ നൽകുന്നതു സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. 

'കെ റെയിൽ വരുന്നയിടത്തെ ഭൂമി ഏറ്റെടുക്കുന്നതാണ് ബാങ്കുകൾക്ക് സുരക്ഷിതം. ഭൂമി ഏറ്റെടുക്കുന്ന സാഹചര്യത്തിൽ ബാങ്കിന്റെ കടം തീർത്ത ശേഷം മാത്രമായിരിക്കും ഉടമയ്ക്കു പണം നൽകുക. ഭൂമിയുടെ യഥാർഥ വിലയുടെ നാലിരട്ടിയാണ് പ്രതിഫലമായി നൽകുന്നത്'- മന്ത്രി പറഞ്ഞു. 

'സർവേ നടത്തിയ ഭൂമി ഈടാക്കി വായ്പ നൽകുന്ന കാര്യത്തിൽ രണ്ടിടത്താണ് പരാതി ഉയർന്നത്. ഒരെണ്ണം യുഡിഎഫ് ഭരിക്കുന്ന മാടപ്പള്ളി സഹകരണ ബാങ്കിൽ നിന്നാണ്. അവിടെ ബോധപൂർവം രാഷ്ട്രീയമായാണ് വായ്പ നൽകില്ലെന്നു പറഞ്ഞത്. തെറ്റിദ്ധാരണയുടെ പുറത്താണ് മറ്റൊരിടത്ത് ലോൺ നൽകാതിരുന്നത്. ബാങ്കുകാരോടു പറഞ്ഞപ്പോൾ അവർക്ക് കാര്യം ബോധ്യപ്പെട്ടു'– മന്ത്രി പറഞ്ഞു.

അതേസമയം, കെ റെയിൽ കല്ലിട്ട ഭൂമി ഈടാക്കി വായ്പ നൽകേണ്ടെന്നു കോൺഗ്രസ് നിയന്ത്രിക്കുന്ന സഹകരണ ബാങ്കുകൾ തീരുമാനിച്ചു.

English Summary: Minister VN Vasavan says one can take loan near K Rail Acquisition properties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com