ADVERTISEMENT

ന്യൂഡൽഹി ∙ 2021-22 സാമ്പത്തിക വർഷത്തിൽ വാണിജ്യ കാര്യ മന്ത്രാലയം (എംസിഎ) റജിസ്റ്റർ ചെയ്തത് 1.67 ലക്ഷത്തിലധികം കമ്പനികൾ. 2020-21 സാമ്പത്തിക വർഷത്തിലെ 1.55 ലക്ഷം കമ്പനികളെ അപേക്ഷിച്ച് എട്ടു ശതമാനം മികച്ച മുന്നേറ്റമാണിത്.

2020-21 സാമ്പത്തിക വർഷത്തിൽ റജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണം മുൻ വർഷങ്ങളിലെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിരക്കായതിനാൽ, ഈ വർധന ശ്രദ്ധേയമാണ്. കേന്ദ്ര വാണിജ്യ മന്ത്രാലയം, 2018-19 സാമ്പത്തിക വർഷത്തിൽ 1.24 ലക്ഷം കമ്പനികളും, 2019-20ൽ 1.22 ലക്ഷം കമ്പനികളും റജിസ്റ്റർ ചെയ്തപ്പോൾ, 2020-21 സാമ്പത്തിക വർഷത്തിൽ 1.55 ലക്ഷം കമ്പനികളാണ് റജിസ്റ്റർ ചെയ്തത്.

ബിസിനസ് നടപടികൾ ലളിതമാക്കുന്നതിനായുള്ള (ഇഒഡിബി) കേന്ദ്ര ഗവൺമെന്റിന്റെ നയത്തിന്റെ ഭാഗമായി, കേന്ദ്ര വാണിജ്യ കാര്യ മന്ത്രാലയം നിരവധി നടപടികൾ കൈക്കൊണ്ടിരുന്നു. രാജ്യത്ത് ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും സമയവും ചെലവും ലാഭിക്കുന്ന നടപടിക്രമങ്ങളാണ് ഏർപ്പെടുത്തിയത്.  2021-22 സാമ്പത്തിക വർഷത്തിൽ, 31,107 കമ്പനികളുമായി മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ റജിസ്ട്രേഷനുള്ള സംസ്ഥാനം.

മേഖലാ അടിസ്ഥാനത്തിൽ, ബിസിനസ് സേവനങ്ങളുടെ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ കമ്പനികൾ (44,168) രജിസ്റ്റർ ചെയ്തത്. ഉത്പാദന മേഖല (34,640), വ്യക്തിഗത, സാമൂഹിക സേവനങ്ങൾ (23,416), കൃഷി-അനുബന്ധ മേഖല (13,387) എന്നിവയും തൊട്ടുപിന്നിലുണ്ട്.

English Summary: Companies registration: Highest ever registration in FY 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com