കണ്ണൂർ ∙ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സ്വകാര്യ കാര്‍ ടാക്സി ആയാണ് ഉപയോഗിച്ചതെങ്കില്‍ നടപടിയെടുക്കുമെന്ന് കണ്ണൂര്‍ ആര്‍ടിഒ ഇ.എസ്.ഉണ്ണികൃഷ്ണൻ. വാഹനത്തിന്റെ റജിസ്ട്രേഷന്‍ റദ്ദാക്കാവുന്ന കുറ്റമാണ് ഇതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
നിലവിൽ പരാതി ലഭിച്ചിട്ടില്ല. പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യച്ചൂരി സഞ്ചരിച്ചത് എസ്ഡിപിഐ പ്രവർത്തകന്റെ കാറിലെന്നായിരുന്നു ബിജെപിയുടെ ആരോപണം. വാഹനത്തിന്റെ ഉടമ സിദ്ധിഖ് പത്തോളം ക്രിമിനൽ കേസിലെ പ്രതിയാണെന്നും പകൽ ലീഗും രാത്രി എസ്‌ഡിപിഐ പ്രവർത്തകനുമാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് ആരോപിച്ചിരുന്നു.
English Summary: Sitaram Yechury car issue: Will take action if guilty, says Kannur RTO