ADVERTISEMENT

പട്ന ∙ രാമനവമി ഘോഷയാത്രകൾ പാക്കിസ്ഥാനിലാണോ നടത്തേണ്ടതെന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഹിന്ദുക്കൾ ഘോഷയാത്രയുമായി കടന്നു കയറി പ്രകോപനമുണ്ടാക്കരുതെന്ന എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുടെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു ഗിരിരാജ് സിങ്. മുഹറം ഘോഷയാത്രയോടു ഹിന്ദുക്കൾ സഹകരിക്കാറുണ്ടല്ലോയെന്നും ഗിരിരാജ് സിങ് പറഞ്ഞു. 

രാമനവമി, ഹനുമാൻ ജയന്തി ഘോഷയാത്രകൾക്കു നേരെ അതിക്രമമുണ്ടായതിൽ ഗിരിരാജ് സിങ് അമർഷം പ്രകടിപ്പിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോരഖ്ധാം മഠത്തിനു നേരെയുണ്ടായ ആക്രമണം അമ്പരിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിനു ശേഷം പാക്കിസ്ഥാനിൽ നിരവധി ക്ഷേത്രങ്ങൾ തകർത്തിട്ടും ഇന്ത്യയിൽ ഏറെ പുതിയ മസ്ജിദുകൾ നിർമിച്ചതിനെ ആരും എതിർത്തിട്ടില്ല. പാക്കിസ്ഥാനിൽ ഹിന്ദുക്കൾക്ക് വംശനാശമുണ്ടായപ്പോൾ ഇന്ത്യയിൽ മുസ്‌ലിം ജനസംഖ്യ പലമടങ്ങ് വർധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

വിഭജനത്തിന്റെ തെറ്റ് ഇന്ത്യയിൽ ആവർത്തിക്കാതിരിക്കാൻ മുൻകരുതലെടുക്കേണ്ടതുണ്ട്. രാജ്യത്തെ ഹിന്ദു ഭൂരിപക്ഷ പ്രദേശം, മുസ്‌ലിം ഭൂരിപക്ഷ പ്രദേശം എന്നിങ്ങനെ വേർതിരിച്ചു കാണാനാകില്ലെന്നും ഗിരിരാജ് സിങ് പറഞ്ഞു. 

English Summary : "Will Ram Navami Rallies Be Taken Out In Pak?": Minister After Clashes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com