ADVERTISEMENT

തിരുവനന്തപുരം ∙ പീഡനക്കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നുവെന്നു ഡിജിപിക്കും മുഖ്യമന്ത്രിക്കും കണ്ണൂർ സ്വദേശിനിയുടെ പരാതി. 2010ൽ ജോലി വാഗ്ദാനം നൽകി എറണാകുളത്തെ ഗാനരചയിതാവിന്റെ വീട്ടിൽവച്ചു പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി.

എളമക്കര പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടും ബാലചന്ദ്രകുമാറിനെ അറസ്റ്റു ചെയ്യാനുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നു പരാതിയിൽ പറയുന്നു. ബാലചന്ദ്രകുമാർ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിലും ചാനൽ ചർച്ചയിലും പങ്കെടുത്തിട്ടും അയാളെ സംരക്ഷിച്ച്, അന്വേഷണം അട്ടിമറിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.

കേസ് പിൻവലിക്കാൻ ഭീഷണിപ്പെടുത്തുന്നുണ്ട്. തന്നെ അപായപ്പെടുത്താനും സാധ്യതയുണ്ട്. ബാലചന്ദ്രകുമാർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത ജാമ്യഹർജി പിൻവലിച്ചിട്ടും, മറ്റൊരു കോടതിയിൽ ജാമ്യഹർജി നൽകാതിരുന്നിട്ടും, വാറന്റ് നിലനിൽക്കുന്ന പ്രതിയെ പൊലീസ് സംരക്ഷിക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

English Summary: ‘Police protecting Balachandra Kumar in rape case’ ; complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com