ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പുതിയ ചരിത്രമെഴുതി ഇന്ന് രാത്രി പ്രസംഗം നടത്തും. സിഖ് ഗുരു തേജ് ബഹാദൂറിന്‍റെ 400–ാം ജന്മവാര്‍ഷികത്തിന്‍റെ ഭാഗമായാണു പ്രസംഗം. ഇതോടെ സൂര്യാസ്തമയത്തിനു ശേഷം ചെങ്കോട്ടയില്‍നിന്നു പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയാകും മോദി.

ചെങ്കോട്ടയിലെ പുല്‍ത്തകിടിയില്‍ നിന്നാണ് മോദിയുടെ അഭിസംബോധന. 400 സിഖ് ഗായകർ അണിനിരക്കുന്ന പരിപാടിയും അരങ്ങേറും. സ്വാതന്ത്ര്യദിനത്തിലല്ലാതെ ചെങ്കോട്ടയില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നതു രണ്ടാം തവണയാണ്. നേതാജി സുഭാഷ് ചന്ദ്ര ബോസ് ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരിച്ചതിന്‍റെ 75–ാം വാര്‍ഷികത്തില്‍ മോദി ചെങ്കോട്ടയില്‍നിന്ന് പ്രസംഗിച്ചിരുന്നു. 

English Summary: PM Modi to address nation from Red Fort after sunset on Thursday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com