ADVERTISEMENT

കോഴിക്കോട്∙ ട്രെയിനിൽ കടത്തിയ 1.06 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. മുംബൈ ദാദർ- തിരുനെൽവേലി ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്നാണ് പണം പിടിച്ചത്. രാജസ്ഥാൻ സ്വദേശി ജീതാറാം, മഹാരാഷ്ട്രക്കാരനായ സാഗർ ദോൻഡു എന്നിവരെ കസ്റ്റഡിയിലെടുത്തു. മുംബെയിൽ നിന്നാണ് പണം തന്നുവിട്ടതെന്നും കോഴിക്കോട് സ്വദേശിക്ക് നൽകാനാണ് കൊണ്ടുവന്നതെന്നും പിടിയിലായവർ പറഞ്ഞു. ബാഗിൽ പല അറകളിലായി നിറച്ചായിരുന്നു പണം കൊണ്ടുവന്നത്.

English Summary: Hawala money of Rs 1.06 Crore Seized from Train in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com