ADVERTISEMENT

പാലക്കാട്∙ ആർഎസ്എസ് നേതാവ് എ.ശ്രീനിവാസൻ വധക്കേസിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായി കൊലപാതകം നടന്ന മേലാമുറിയിലും മുണ്ടൂരിലും പൊലീസ് തെളിവെടുപ്പു നടത്തി. മുണ്ടൂരിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി. മേലാമുറിയിൽ തെളിവെടുപ്പിനിടെ പ്രദേശവാസികൾ രോഷം പ്രകടിപ്പിച്ചെങ്കിലും പൊലീസ് ഇടപെട്ട് പ്രശ്നം ഒഴിവാക്കി.

മണ്ണൂർ ഭാഗത്തു നിന്ന് പ്രതികൾ ഉപയോഗിച്ച സ്കൂട്ടർ പൊലീസ് കണ്ടെടുത്തു. KL 09 AK 6726 എന്ന നമ്പരിലുള്ള സ്കൂട്ടറാണ് തടുക്കശ്ശേരി മുളയംകുഴിയിലെ റബർ പുകപ്പുരയ്ക്ക് പിന്നിലായി ഒളിപ്പിച്ചിരുന്നത്. കഴിഞ്ഞദിവസം അറസ്റ്റിലായ ഇഖ്ബാലാണ് അന്വേഷണ സംഘത്തിന് വാഹനം കാണിച്ചു കൊടുത്തത്. ശ്രീനിവാസനെ വെട്ടി വീഴ്ത്തിയ മൂന്നുപേരിൽ ഒരാൾ ഇഖ്ബാൽ ഓടിച്ചിരുന്ന വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. 

palakkad-sreenivasan-1
ശ്രീനിവാസൻ

ഇഖ്ബാൽ ഒളിവിൽ കഴിഞ്ഞിരുന്ന മുളയംകുഴി പള്ളി മഖാം പരിസരത്തും തെളിവെടുപ്പ് നടത്തി. കൊലയിൽ നേരിട്ട് പങ്കെടുത്ത 5 പേർ ഉൾപ്പെടെ പൊലീസിന്റെ നിരീക്ഷണ പരിധിയിലുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ ഒൻപതു പേരുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയിട്ടുണ്ട്.

English Summary: Palakkad sreenivasan murder updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com