ADVERTISEMENT

കോഴിക്കോട്∙ പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസുമായി ബന്ധപ്പെട്ട് ഒരാളെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘത്തിന് കൈമാറി. ആലത്തൂർ സ്വദേശി മുഹ്സിൻ മുനീർ (23) നെയാണ് മടവൂർ കൊടക്കാവൽ സുഹൃത്തിന്റെ വീട്ടിൽ ഒളിച്ചു താമസിക്കുന്നതിനിടെ പിടികൂടിയത്.

കേസിലെ 20–ാം പ്രതിയുടെ മകനാണ്. ഇയാളുടെ സുഹൃത്തും വിട്ടുടമയുടെ മകനുമായ മൂസയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്യാംപസ് ഫ്രണ്ട് പ്രവർത്തകരാണ്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളിലൊരാളുടെ കോൾ ലിസ്റ്റിൽനിന്നു ലഭിച്ച വിവരങ്ങൾ അനുസരിച്ചാണ് പൊലീസ് നടപടി.

നവംബർ 15നാണു ഭാര്യയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന സഞ്ജിത്തിനെ മമ്പ്രത്ത് വച്ച് കാറിലെത്തിയ 5 അംഗ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം രാഷ്ട്രീയ വൈരാഗ്യമാണെന്നു ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചിരുന്നു.

English Summary: Sanjith Murder: One More Held

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com