യുക്രെയ്നിൽ നിന്നുള്ള അഭയാർഥികളെ ചേർത്തു നിർത്തി പൂക്കൾ കൊടുത്തു വരവേൽക്കുന്ന പോളണ്ടിനെയും മറ്റു യൂറോപ്യൻ രാജ്യങ്ങളെയും കാണുമ്പോൾ ഉള്ളിൽ ആശ്വാസത്തിന്റെ തണുപ്പ്. ജനിച്ച നാടും വീടും തകർന്ന്, കാത്തുകൂട്ടിവച്ചതെല്ലാം നഷ്ടപ്പെട്ട്, ജീവനും കൊണ്ട് ഓടുന്നവരോട് ‘ഞങ്ങളുണ്ട് കൂടെ’ എന്നു പറയാൻ ഇപ്പോഴും നല്ല മനുഷ്യരുണ്ടല്ലോ. സ്നേഹവും മനുഷ്യത്വവും മരിച്ചിട്ടില്ലെന്നറിയുന്നതു തന്നെ വലിയൊരു പ്രതീക്ഷയാണ്. പക്ഷേ, അതിനിടയിൽ മറ്റൊരു വാർത്ത കൂടി കണ്ടു– സിറിയയിലും ഇറാഖിലും യെമനിലും നിന്നുള്ള അഭയാർഥികളെ യൂറോപ്യൻ രാജ്യങ്ങൾ നിർബന്ധിച്ചു തിരികെ അയയ്ക്കുന്നുവെന്ന്. പോയില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ഹോളണ്ടും പോളണ്ടും സിറിയക്കാരോടു പറഞ്ഞുവെന്ന്. ഇറാഖിൽ നിന്നെത്തിയ ഒരു കുടുംബത്തെ പോളണ്ട് അതിർത്തിയിൽ തല്ലിച്ചതച്ചെന്ന്, കൂട്ടത്തിലെ സ്ത്രീ അടിയേറ്റു മരിച്ചുവീണെന്ന്... ‘ഞങ്ങളെ മൃഗങ്ങളെപ്പോലെ കാണരുതേ’ എന്ന് അവർ വിലപിച്ചുവെന്ന്.
ബാലികമാർക്ക് ലൈംഗിക പീഡനം,മക്കളെ വിറ്റ അമ്മമാർ; 'ലോകം കണ്ട വലിയ മനുഷ്യദുരന്തം'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.