ADVERTISEMENT

പാലക്കാട്∙ രാഷ്ട്രീയ കൊലപാതകങ്ങളെത്തുടർന്ന് പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിൻവലിച്ചു. ഏപ്രിൽ 16നാണ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 20 വരെയായിരുന്നു നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് നീട്ടുകയായിരുന്നു.

ഒരു ദിവസത്തിനിടെ രണ്ടു കൊലപാതകങ്ങൾ സംഭവിച്ചതോടെയാണ് ജില്ലയിൽ 144 പ്രഖ്യാപിച്ചത്. കൂടുതല്‍ പൊലീസിനെയും വിന്യസിച്ചു. എലപ്പുള്ളിയിൽ എസ്‌ഡിപിഐ നേതാവ് സുബൈറിനെ കൊലപ്പെടുത്തി 24 മണിക്കൂർ തികയും മുൻപ് ആർഎസ്എസ് നേതാവിനെയും കൊലപ്പെടുത്തിയിരുന്നു. പാലക്കാട് നഗരത്തിലെ മേലാമുറിയില്‍ കടയില്‍ കയറിയാണ് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊന്നത്.

തുടർ സംഘർഷ സാധ്യത കണക്കിലെടുത്താണ് പാലക്കാട് നഗരം കനത്ത പൊലീസ് വലയത്തിലാക്കിയത്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം നിരവധിപ്പേർ അറസ്റ്റിലായി. സംഘർഷ സാധ്യതയ്ക്ക് അയവു വന്നതോടെയാണ് നിരോധനാജ്ഞ പിൻവലിച്ചത്.

English Summary: Palakkad political murder: Curfew withdrawn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com