ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ ഊർജപ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നു. ഊർജ, കൽക്കരി, റെയിൽവേ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുന്നു.

ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി രൂക്ഷം. പലയിടങ്ങളിലും 8 മണിക്കൂറോളം വൈദ്യുതി മുടക്കുന്നു. ഈ സ്ഥിതി തുടർന്നാൽ ഡൽഹി മെട്രോയുടെയും ആശുപത്രികളുടെയും പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നു വൈദ്യുതി മന്ത്രി സത്യേന്ദർ ജയിൻ മുന്നറിയിപ്പു നൽകിയിരുന്നു.

രാജ്യത്തെ 164 താപനിലയങ്ങളിൽ 100 എണ്ണത്തിലും കൽക്കരി ശേഖരം തീർത്തും കുറവാണെന്ന് സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കണക്കു വ്യക്തമാക്കുന്നു. 56 നിലയങ്ങളിൽ 10% പോലും കൽക്കരി ശേഖരമില്ല. 26 എണ്ണത്തിൽ സ്റ്റോക്ക് 5 ശതമാനത്തിലും താഴെയാണ്. ആഭ്യന്തര കൽക്കരി ഉപയോഗിക്കുന്ന 88 നിലയങ്ങളിലും ഇറക്കുമതിയെ ആശ്രയിക്കുന്ന 12 നിലയങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്.

English Summary: Amit Shah holds high-level meeting after some states faced power crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com