ADVERTISEMENT

ന്യൂഡല്‍ഹി∙ ഒരു സ്ത്രീയെ ഉപയോഗിച്ച് തനിക്കെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചത് ഭീരുത്വത്തിന്റെ 56 ഇഞ്ചാണെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി. തന്നെ അറസ്റ്റ് ചെയ്യാനുള്ള ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫിസുമുണ്ടെന്ന് മേവാനി കുറ്റപ്പെടുത്തി. ഗുജറാത്ത് തിരഞ്ഞെടുപ്പിനു മുന്‍പ് തന്റെ പേര് കളങ്കപ്പെടുത്താനുള്ള തന്ത്രമായിരുന്നു അറസ്റ്റ്. അസമിലെ ഹിമന്ത ബിശ്വ ശര്‍മ സര്‍ക്കാര്‍ ലജ്ജിക്കണം. ഏപ്രില്‍ 19നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസ് അന്നേദിവസം അറസ്റ്റിനായി 2,500 കിലോമീറ്റര്‍ സഞ്ചരിച്ചു. എന്നെ തകര്‍ക്കാന്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയായിരുന്നു അത്. - മേവാനി പറഞ്ഞു. 

പ്രധാനമന്ത്രിയെ വിമര്‍ശിച്ച ട്വീറ്റ് ചെയ്തതിനാണ് മേവാനിയെ കഴിഞ്ഞ മാസം അസം പൊലീസ് ഗുജറാത്തിലെത്തി അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 25-ന് ജാമ്യം കിട്ടിയതിനു പിന്നാലെ പൊലീസുകാരിയെ ആക്രമിച്ചെന്ന കേസില്‍ വീണ്ടും അറസ്റ്റ് ചെയ്തു. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നു വ്യക്തമാക്കി കോടതി മേവാനിക്കു ജാമ്യം അനുവദിക്കുകയായിരുന്നു. സ്വതന്ത്ര എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട മേവാനി കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

English Summary: "56 Inches Of Cowardice," Says Gujarat MLA Jignesh Mevani In Swipe At PM

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com