ADVERTISEMENT

ന്യൂഡൽഹി∙ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. 'ശിക്ഷ ഒഴിവാക്കാൻ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. കോടതിവിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ യെമന്‍ സുപ്രീംകോടതിയെ സമീപിക്കും. നിമിഷപ്രിയയ്ക്ക് നിയമസഹായം ഉറപ്പാക്കും. കോടതിക്ക് പുറത്തും മധ്യസ്ഥ ശ്രമങ്ങള്‍ തുടരും’ – എസ്.ജയശങ്കര്‍ പറഞ്ഞു. 

യെമനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന നിമിഷപ്രിയയ്ക്കു യെമൻ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വധശിക്ഷ വിധിച്ചത്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ പ്രതിക്കു ശിക്ഷായിളവ് ലഭിക്കും. മരിച്ചയാളുടെ കുടുംബത്തിനു ബ്ലഡ് മണി നൽകി നിമിഷപ്രിയയെ മോചിപ്പിക്കാനാണു നാട്ടുകാർ ചേർന്നു രൂപീകരിച്ച ആക്‌ഷൻ കമ്മിറ്റിയുടെ ശ്രമം. 

English Summary: Foreign Minister S Jaishankar says efforts are on to save Nimishapriya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com