ADVERTISEMENT

അഹമ്മദാബാദ്∙ ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി അടക്കം ഒമ്പതു പേർക്ക് ഗുജറാത്ത് കോടതി മൂന്നു മാസത്തെ തടവു ശിക്ഷ വിധിച്ചു. 2017ൽ പൊലീസ് അനുമതി കൂടാതെ ‘ആസാദി മാർച്ച്’ നടത്തിയ കേസിലാണു വിധി. പത്തു പേർക്കും 1,000 രൂപ വീതം പിഴയും ചുമത്തി.

2017 ജൂലൈയിൽ മെഹ്‌സാനയിൽനിന്ന് ബനസ്‌കന്തയിലേക്കാണു ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിൽ മാർച്ച് നടന്നത്. പ്രധാനമന്ത്രിയെ വിമർശിച്ചുള്ള ട്വീറ്റിലും പൊലീസിനോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിലും കഴിഞ്ഞ മാസം ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരാഴ്ചയ്ക്കു ശേഷമാണു ജയിൽ മോചിതനായത്.

English Summary : Gujarat MLA Jignesh Mevani Gets 3 Months In Jail For 2017 'Azadi' March

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com