തമിഴ്നാട്ടിലും ഷവർമയിൽനിന്ന് ഭക്ഷ്യ വിഷബാധ; 3 വിദ്യാർഥികള്‍ ആശുപത്രിയിൽ

does-shawarma-make-you-sick-health-news
പ്രതീകാത്മക ചിത്രം
SHARE

ചെന്നൈ ∙ തഞ്ചാവൂരിലെ ഒരത്തനാട്ടിൽ ഷവർമ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റു മൂന്ന് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗവ. വെറ്ററിനറി കോളജിലെ വിദ്യാർഥികൾക്കാണു ഭക്ഷ്യവിഷബാധയേറ്റത്. മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

കന്യാകുമാരി സ്വദേശി പ്രവീൺ, പുതുക്കോട്ട സ്വദേശി പരിമളേശ്വരൻ, ധർമപുരി സ്വദേശി മണികണ്ഠൻ എന്നീ മൂന്ന് വിദ്യാർഥികളാണ് അടുത്തുള്ള  ഫാസ്റ്റ് ഫുഡ് സെന്ററിൽനിന്ന് ചിക്കൻ ഷവർമ കഴിച്ചത്. ഭക്ഷണം കഴിച്ചശേഷം വിദ്യാർഥികൾ ഹോസ്റ്റലിലേക്കു മടങ്ങി. എന്നാൽ മിനിറ്റുകൾക്കകം വിദ്യാർഥികൾക്കു ഛർദ്ദി ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായി. ഉടൻ കോളജ് അധികൃതരെ വിവരമറിയിക്കുകയും സർക്കാർ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

സംഭവത്തിൽ ഒരത്തനാട് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച മധുരയിലെ നിരവധി കടകളിൽ ഭക്ഷ്യസുരക്ഷാ സംഘം നടത്തിയ റെയ്ഡിൽ അഞ്ച് കടകളിൽനിന്ന് 10 കിലോ പഴകിയ കോഴിയിറച്ചി പിടികൂടിയിരുന്നു. പഴകിയ ഇറച്ചി കൈവശം വച്ചതിനു ഭക്ഷണശാലയിൽനിന്ന് അന്വേഷണ സംഘം വിശദീകരണം തേടി. കേരളത്തിൽ ഷവർമ കഴിച്ച്​ വിദ്യാർഥിനി മരിച്ച സംഭവത്തെ തുടർന്ന് തമിഴ്നാട്ടിലും ഹോട്ടലുകളിലും മറ്റും പരിശോധനാ നടപടി ഊർജിതപ്പെടുത്തിയിരുന്നു.

English Summary: Three Students Fall Sick After Having Shawarma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA