ADVERTISEMENT

ബറെയ്‌ലി∙ ഫീസ് അടയ്ക്കാത്തതിന് ഉത്തർപ്രദേശിലെ ബറെയ്‌ലിയിൽ 35 കുട്ടികളെ സ്കൂൾ അധികൃതർ ബന്ദിയാക്കി തടങ്കലിൽ വച്ചു. ശനിയാഴ്ചയാണ് സംഭവം. ഹാർട്ട്മാൻ സ്കൂൾ അധികൃതർക്കെതിരെ സ്കൂളിലെ മാതാപിതാക്കളുടെ സംഘടന പരാതി നൽകി.

സ്കൂൾ സമയം കഴിഞ്ഞ് കുട്ടികളെ കൊണ്ടുപോകാനായി മാതാപിതാക്കൾ എത്തിയപ്പോഴാണ് ഫീസ് നൽകാത്തതിനാൽ മുറിയിൽ പൂട്ടിയിട്ട കാര്യം അറിയുന്നത്. ഇതേത്തുടർന്ന് മാതാപിതാക്കൾ ബഹളം വച്ചു. എന്നിട്ടും കുട്ടികളെ വിടാത്തതിനാൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. ‌

പൊലീസ് ഇടപെട്ടതിനെ തുടർന്നാണ് കുട്ടികളെ പുറത്തെത്തിച്ചത്. പല കുട്ടികളും കരയുകയായിരുന്നു. സംഭവം മാനസികമായി കുട്ടികളെ ബാധിച്ചുവെന്നും സംശയമുണ്ട്. സംഭവത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് സ്കൂൾ അധികൃതർ പ്രതികരിച്ചില്ല. 

English Summary: Kids held hostage in UP school over non-payment of fees, freed after parents create ruckus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com